Skip to main content

ചെറിയകാര്യങ്ങളുടെ ഒരോണം


                   Childhood memories of Onam – attupatteri's Blog





കാലം എത്ര കഴിഞ്ഞാലും   ഒരിത്തിരി തുമ്പപ്പൂവും  കുന്നോളം നന്മയും ബാക്കി വയ്ക്കുന്ന കൊണ്ടാവണം ഓണം എന്ന ഉത്സവം മലയാളികൾ ജാതിമതവ്യത്യാസം  ഇല്ലാതെ ഇന്നും കൊണ്ടാടുന്നത്. മഹാബലിയുടെ ഐതിഹ്യത്തിനു അപ്പുറം നമ്മുടെ ഉള്ളിലെ ഗൃഹാതുരത്വത്തിലെയ്ക്ക് ഉള്ള ഒരു വെളിച്ചം  വീശൽ കൂടെ ആണ്  ഈ  ഉത്സവം. കൊറോണയുടെയും  മറ്റു ദുരിതങ്ങളുടെയും അതിപ്രസരം മങ്ങൽ ഏൽപിച്ചെങ്കിലും  കാണം  വിറ്റും  ഓണം ഉണ്ണം എന്ന ചൊല്ല് നമ്മൾ ഇന്നും കളയാതെ  സൂകഷിക്കുന്നു.  ആധുനികവല്കരണത്തിന്റയും  കമ്പോളവത്കരണത്തിന്റയും ഭാഗം  ആയതു കൊണ്ട് തന്നെ അതിനെ വിമർശിക്കാൻ   നിൽക്കുന്നില്ല. 

         ഓണത്തെ  കുറിച്ചു  ഇന്നും  മായാതെ നിൽക്കുന്ന ഓർമ്മ  എന്നു  പറയുന്നത് ഒരു പക്ഷെ 15 വർത്തങ്ങൾക്കു മുൻപ് ഉള്ളത്  ആയിരിക്കും. കൂട്ടു കുടുംബം  ആയി ഓണം ആഘോഷിച്ചിരുന്ന നാളുകൾ ഓർക്കുമ്പോൾ  ഇന്നത്തെ ഓണത്തിന് അത്രക്കു  ഗ്ലാമർ ഇല്ല.  ഒരു പക്ഷെ  സ്കൂൾ ജീവിത്തിലെയും  ബാല്യത്തിലെയും   ഓർമ്മകൾ ഉൾക്കൊള്ളുന്നത് കൊണ്ടാവണം  ഇന്നും അത് പ്രിയപ്പെട്ടതായി  നിൽക്കുന്നത്. രണ്ടാഴ്ച്ചത്തെ ഓണപരീക്ഷ എന്ന കലാ  പരിപാടിയുടെ അവസാനത്തോടെ  ഓണാവധി തുടങ്ങുന്നു.  വേനലവധിക്കാലം  കഴിഞ്ഞു  വേഴാമ്പലിനെ പേ‌ാലെ നോക്കി ഇരുന്നു  വീണു  കിട്ടുന്ന ഒരു അവധിക്കാലം. സ്കൂളിലെ  ഓണാഘോഷങ്ങളും    സദ്യയും  കഴിഞ്ഞു   വീട്ടിലേക്കുള്ള പാച്ചിൽ ഇപ്പോഴും  മറക്കാൻ ആവില്ല.           
          അവധി വീണു കിട്ടിയാൽ  വീട്ടിലെ  മാവിലോ പുളിയിലോ വീട്ടിലെ മുതിർന്നവരെ കൊണ്ട് ഊഞ്ഞാൽ കെട്ടിക്കുക എന്നത് വീട്ടിലെ കുട്ടികളായ ഞങ്ങളുടെ ചുമതല ആയിരുന്നു, അമ്മയുടെ  വഴക്കു കിട്ടുന്ന വരെ വൈകും വരെ അതിലിരുന്നു ആടുക എന്നതായിരുന്നു അന്നത്തെ വിനോദം.  ജോലിയും കല്യാണവും ഒക്കെയായി കുടുബത്തിൽ  നിന്നു പിരിഞ്ഞു  പോയ എല്ലാരും ഒത്തുകൂടുന്ന ഒരു  നിമിഷം കൂടി  ആയിരുന്നു   ഒരു പക്ഷെ എല്ലാവരെയും  കാണാനും ഒത്തുകൂടാനും ഇതു  പോലെ വേറെ  ഒരു അവസരം  ഇല്ലായിരുന്നു. മറ്റെതോ  നാട്ടിൽ ഇരുന്നു ഓണം ആഘോഷിക്കുന്ന പപ്പയെക്കുറിച്ചുള്ള  കുറിച്ചു ഓർത്തുള്ള സ്കൂൾ ടീച്ചർ ആയുള്ള    അമ്മയുടെ പരിഭവങ്ങളും  വിഷമങ്ങളും  ഒക്കെ ഉള്ള ഒരോണം ഒരു   പക്ഷേ അതു മാത്രം  ഇന്നും മാറാതെ തുടരുന്നു .

              മറ്റൊരു ആകർഷണം എല്ലാരേം പോലെ വീടിന്റെ മുറ്റത്ത് ഒരുക്കുന്ന കൊച്ചു  പൂക്കളം ആണ് , വീടിന്റെ മുറ്റത്തും പറമ്പിലും   അയൽ വീടുകളിൽ നിന്നു പൂക്കൾ ശേഖരിച്ചു  കുട്ടികളായ ഞങ്ങളുടെ  ഭാവനയിൽ  വിരിയിക്കുന്ന പൂക്കളം. കൽഭിത്തികൾ കൊണ്ട്  മനുഷ്യന്റെ മനസ്സും വീടും   വേർതിരിച്ചിട്ടില്ലാത്ത കാലത്തു പൂക്കൾ സുലഭമായിരുന്നു. സദ്യയും പായസവും അന്നും ഇന്നും രുചിയുള്ള ഓർമ്മകൾ ആണു വീട്ടിലെ എല്ലാവർക്കും  വേണ്ടി   സദ്യ ഒരുക്കുന്ന  അമ്മയുടെയും വീട്ടിലെ മറ്റു സ്ത്രീകളുടെയും   പെടാപാടും അത് പോലെ അവരുടെ കരവിരുതും  പിൻകാലത്ത് എന്നെ ഒരുപോലെ   അതിശയിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തിട്ട്  ഉണ്ട്. നെറ്റ്ഫ്ലിക്സും  ആമസോണും ഇല്ലാതിരുന്ന കാലത്തു   ടിവിയിൽ വരുന്ന ഓണചിത്രത്തിന്നു വേണ്ടി ഉള്ള ഒരു കാത്തിരിപ്പ് ഒണ്ടാരുന്നു!...

    കൂട്ടുകാരുടെ  കൂടെ കളിച്ചു തിമിർത്ത്   തിരുവോണവും, അവിട്ടോണവും ,ചതയോണവും  കഴിഞ്ഞു സ്കൂളിലോട്ടു കൊറച്ചു കുഞ്ഞു വിഷമങ്ങളും ഒരുപാട് സന്തോഷങ്ങളും ആയി പോയ ഒരു കാലം ഒണ്ടാരുന്നു. അന്നത്തെ കുഞ്ഞു വിഷമങ്ങളും പിണക്കങ്ങളും സന്തോഷങ്ങളും  നമ്മളെ ജീവിതത്തോട് എത്ര ചേർത്തു നിർത്തുന്നു എന്ന് ഇപ്പോൾ    മനസിലാക്കാൻ  സാധിക്കുന്നു.ഗൂഗിൾ മീറ്റിലും, സൂം മീറ്റില്  ആയി ഇന്ന് ഓണം ആഘോഷിക്കുന്ന കുഞ്ഞുകുട്ടുകാർക്കും  മുതിർന്നവർക്കും
എൻ്റെ  സുഹൃത്തുകൾക്കും നന്മയുടെയും പ്രതീക്ഷകളുടെയും നല്ല ഓണക്കാലം നേരുന്നു.

Comments

  1. Nanma malayalam, Amma malayalam. ❤❤❤😍😍😍

    ReplyDelete
  2. Good one dear. Time was passing like a hand waving from a train I wanted to be on.

    ReplyDelete

Post a Comment